ബംഗളൂരു: മൊബൈല്‍ ഫോണില്‍ ഇന്റെര്‍നെറ്റ് സൗകര്യമില്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാന്‍ കഴിയുന്ന ‘ഫ്രീകാള്‍’ സേവനവുമായി ഇന്ത്യന്‍ ടെക്കികള്‍. ‘ഫ്രീകാള്‍’ വികസിപ്പിച്ചത് ബംഗളരൂവില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ്. ബംഗളൂരുവില്‍ അവതരിപ്പിച്ചിരിക്കുന്ന ഫ്രീകാള്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.
സൗജന്യമായി കോള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ 080 – 49202060 എന്ന നമ്പറിലേക്ക് ആദ്യം കോള്‍ ചെയ്യണം. ഈ കോള്‍ കണക്ടായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിസ്‌കണക്ടാകുകയും നിങ്ങളുടെ നമ്പറിലേക്ക് ഒകു കോള്‍ തിരികെ വരികയും ചെയ്യും. ഈ കോള്‍ എടുത്ത ശേഷം നിങ്ങള്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ പണച്ചെലവ് ഇല്ലാതെ കോള്‍ വിളിക്കാന്‍ സാധിക്കും. .
ഫ്രികാള്‍ സേവനത്തിലൂടെ തുടര്‍ച്ചയായി 12 മിനിറ്റ് വരെ സംസാരിക്കാന്‍ സാധിക്കും. കോളുകള്‍ ഒന്നും തന്നെ സെര്‍വറുകളില്‍ റെക്കോര്‍ഡ് ചെയ്യില്ല എന്ന് ടെക്കികളുടെ ഉറപ്പ്.
ഈ സേവനം അവതരിപ്പിച്ച ശേഷമുള്ള കോളുകളുടെ തിരക്ക് കാരണം മറ്റൊരു നമ്പര്‍ കൂടി ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം 20,000 കോളുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇവരുടെ സെര്‍വറിനുള്ളത്.
ഫ്രീകാള്‍ സൗകര്യം ഉപയോഗിക്കുന്നതിനിടെ ഓരോ രണ്ടു മിനിറ്റിനിടയിലും പത്ത് സെക്കന്‍ഡ് ഇവര്‍ ഓഡിയോ പരസ്യം നല്‍കും. ഇതാണ് ഫ്രീകാളിന്റെ വരുമാന ശ്രോതസ്സ്.
ഫ്രീകാളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ദിനംപ്രതി 13 മിനിറ്റും അല്ലാത്തവര്‍ക്ക് മൂന്നു മിനിറ്റും ഫ്രീകാള്‍ സൗകര്യം ഉപയോഗിക്കാം. ഫ്രീകാള്‍ സേവനം പരീക്ഷണഘട്ടം കടക്കുമ്പോള്‍ രജീസ്‌റ്റേഡ് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ സേവനം ഉപയോഗിക്കാന്‍ സാധിക്കും. ഇന്‍റെര്‍നെറ്റ് ഉപയോഗിച്ച് സ്കൈപ്പ്, ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷനിലൂടെ സൗജന്യമായി കോള്‍ ചെയ്യാമെങ്കിലും ഇതാദ്യമായാണ് ഇന്‍റര്‍നെറ്റില്ലാതെ സൗജന്യമായി കോള്‍ ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കപ്പെടുന്നത്.
0 comments:
Post a Comment