ചേരുവകൾ :-
മോര് - 4 ഗ്ലാസ് (നല്ല പുളിയുണ്ടെങ്കിൽ ആവശ്യത്തിനു തണുത്ത വെള്ളം ചേർക്കണം)
നാടൻ പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 3/4 ഇഞ്ച് നീളത്തിൽ - ഒരു കഷണം
നാരകത്തിന്റെ ഇല - ഒന്ന്
കറിവേപ്പില - 1 കതിർപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. അതും ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിൽ ചേർത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുന്ടെങ്കിൽ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേർക്കുക.
0 comments:
Post a Comment