Wednesday 5 March 2014

                                     

തിരുവനന്തപുരം: സിപിഐഎം ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. കണ്ണൂരില്‍ പി.കെ ശ്രീമതിയും കൊല്ലത്ത് എം.എ ബേബിയും സിപിഐ(എം) സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട്ട് എ. വിജയരാഘവനാണ് സിപിഐഎം സ്ഥാനാര്‍ത്ഥി. വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍ ഷംസീര്‍ മത്സരിക്കും. കാസര്‍കോട്ട് പി. കരുണാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും അന്തിമ തീരുമാനമായി. ഇതടക്കം നാല് സിറ്റിംഗ് എംപിമാരും മത്സരിക്കും. ആലത്തൂരില്‍ പി കെ ബിജുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പാലക്കാട് എം ബി രാജേഷിനെയും ആറ്റിങ്ങലില്‍ എ സമ്പത്തിനേയും മത്സരിപ്പിക്കാനും ധാരണയായി. നടന്‍ ഇന്നസെന്റ് ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞതായാണ് സൂചന. കോഴിക്കോട് എ വിജയരാഘവന്‍ മത്സരിക്കും. പൊന്നാനി മലപ്പുറം എറണാകുളം, കോട്ടയം പത്തനംതിട്ട ഇടുക്കി ചാലക്കുടി എന്നിവയാണ് തീരുമാനമാകാത്ത സീറ്റുകള്‍. ആലപ്പുഴ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുയാണ് സ്ഥാനാര്‍ത്ഥി. നിലവില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ എം എ ബേബിയെ കൊല്ലം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏക പിബി അംഗമാണ് എം എം ബേബി. സിപിഐ മത്സരിക്കുന്ന നാല് സീറ്റ് ഒഴികെയുള്ള പതിനാറ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് നാല് സിറ്റിംഗ് എംപിമാര്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മത്സരിച്ച അതേ സീറ്റുകളില്‍ മത്സരിക്കാമെനന് സിപിഐയ്ക്ക് സിപിഐഎം ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടക്കുന്നത്. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. പിന്നീടാണ് അതത് ജില്ലാ കമ്മിറ്റികളുടെ അംഗീകാരത്തിന് വരിക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ പ്രചരണം തുടങ്ങുമെന്നാണ് സൂചന. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ച ഏതാണ്ട്  പൂര്‍ത്തിയായിട്ടുണ്ട്.

0 comments:

Post a Comment