Sunday 16 March 2014












' ഞങ്ങള്‍ക്ക് വധുവിനെ തരൂ, നിങ്ങള്‍ക്ക് വോട്ട
ഞങ്ങള്‍ക്ക് വധുവിനെ തരൂ, നിങ്ങള്‍ക്ക് വോട്ട് നല്‍കാം’ എന്നു കേട്ടാല്‍ ഇനി ആരും ഞെട്ടരുത്.  ഹരിയാനയില്‍ വിവാഹപ്രായമായിട്ടും വധുവിനെ കിട്ടാതെ കഴിയുന്ന യുവാക്കള്‍ ഇങ്ങനെത്തന്നെയാണ് പറയുന്നത്.കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാം. പക്ഷെ സംഗതി കാര്യമാണ്.തിരഞ്ഞെടുപ്പടുക്കുമ്പോള്‍ വോട്ട് ചോദിച്ചു വരുന്നവനോട് എങ്കില്‍ ഈ പ്രാഥമികാവശ്യം തന്നെ ചോദിക്കാമെന്ന ചിന്തയില്‍ നിന്നാണ് ‘രണ്ടാ യൂണിയന്‍’  പിറവിയെടുക്കുന്നത്. രസകരമായൊരു മുദ്രാവാക്യവും അവിവാഹിതരായ ഈ ചെറുപ്പക്കാരും മറ്റുള്ളവരും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നു. ‘വധുവിനെ തരൂ; വോട്ട് നേടൂ’.1000 പുരുഷന്മാര്‍ക്ക് 877 സ്ത്രീകള്‍ എന്നതാണ് ഹരിയാനയിലെ ആണ്‍-പെണ്‍ അനുപാതംസംസ്ഥാനത്ത് എഴുന്നൂറ് ഗ്രാമങ്ങളലായി 200ല്‍ അധികം യുവാക്കള്‍ അവിവാഹിതരാണ്. പെണ്‍ ഭ്രൂണഹത്യയിലും സംസ്ഥാനം ഒട്ടും പിറകിലല്ല. തൊഴിലില്ലായ്മയാണ് ഈ പ്രശ്‌നത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹരിയാന ഈ പ്രശ്‌നത്തില്‍ നിന്ന് ഒരു പരിഹാരം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെ അധികാരപ്പെട്ടവര്‍ ആവശ്യത്തെ തിരിഞ്ഞു നോക്കിയില്ല. ഇപ്രാവശ്യം വോട്ട് നല്‍കണമെങ്കില്‍ വധുവിനെ നല്‍കിയേ തീരുമെന്ന വാശിയിലാണ് ഹരിയാനക്കാര്‍.യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കിലും പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ ശക്തമായ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്താലെ ഇതില്‍ നിന്നൊരു രക്ഷയുള്ളു. ഇനി ഭരിക്കുന്നവരോട് ഹരിയാനക്കാര്‍ക്ക് പറയാനും ഇതേയുള്ളു. വധുവിനെ നല്‍കിയ ഹരിയാന സ്വന്തമാക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം.

0 comments:

Post a Comment