Wednesday, 23 April 2014



ദില്ലി:മധുരം കഴിച്ച് ശുഭകാര്യം ചെയ്യണം എന്ന് ഇന്ത്യക്കാരനെ ഓര്‍മ്മിപ്പിച്ച, മനസ്സിനുള്ളില്‍ മധുരത്തിന്റെ ലഡ്ഡു പൊട്ടിച്ച. ഇന്ത്യക്കാരന് മധുരം എന്നാല്‍ പര്യായമായ കാഡ്ബറി എന്ന പേര് ഇനിയുണ്ടാകില്ല. കാഡ്ബറിയുടെ മാതൃസ്ഥാപനമായ മോണ്ടല്‍സ് ഇന്റര്‍നാഷണിന്റെ പേരിലായിരിക്കും കാഡ്ബറിയും അതിന്റെ ഉത്പന്നങ്ങളും ഇനി ഇന്ത്യയില്‍ അറിയപ്പെടുക.

മോണ്ടല്‍സ് ഇന്റര്‍നാഷണിന്റെ ഇന്ത്യന്‍ വിഭാഗമായിരുന്നു കാഡ്ബറിസ് ഇന്ത്യ എന്നത് പല സാധാരണക്കാര്‍ക്കും അറിയാത്ത കാര്യമാണ്. ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയുടെ 40 ശതമാനത്തില്‍ ഏറെ കയ്യില്‍ വയ്ക്കുന്ന കമ്പനിയാണ് കാഡ്ബറി. ഡയറി മില്‍ക്ക്, 5 സ്റ്റാര്‍, ജെമ്‌സ്, ബോര്‍വില്ല, പെര്‍ക്ക്, ബോണ്‍വിറ്റ, ടാഗോ എന്നിവ ഇവരുടെ ജനപ്രിയ ഐറ്റങ്ങളാണ്.

കാഡ്ബറിസ് എന്ന പേരില്‍ നിന്നും കമ്പനി ഉടന്‍ മോണ്ടല്‍സ് ഫുഡ് ഇന്ത്യ എന്ന പേരിലേക്ക് മാറും. അടുത്തമാസത്തോടെ വിവിധ പ്രോഡക്ടുകളുടെ പേരുകളും മാറും. ലോകത്ത് എമ്പാടും 35 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരുമാനം ഉള്ള കമ്പനിയാണ് മോണ്ടല്‍സ് ഇന്റര്‍നാഷണല്‍. 

0 comments:

Post a Comment