Saturday, 1 March 2014




ഗാംഗ്സ്റ്ററിന്റെ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും വാര്‍ട്‌സ് ആപ്പില്‍ കാസര്‍കോട്ടെ പെണ്‍കുട്ടികള്‍ പാടി ഹിറ്റാക്കിയ ട്യൂണ്‍ അടിച്ചുമാറ്റി ‘മാഹിലെ പെണ്ണുങ്ങളെ കണ്ടക്ക’ എന്ന പാട്ടിനെ ആസ്പദമാക്കി ആഷിഖ് അബു സിനിമയാക്കുന്നത്. സിനിമയാക്കുന്നകാര്യം ആഷിഖ് അബു തന്നെയാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചിരിക്കുന്നത്.
ഭാര്യയും നടിയുമായ റീമാ കല്ലിങ്കലാണ് ഈ ഹിറ്റ് ഗാനത്തെക്കുറിച്ച് ആഷിഖ് അബുവിനെ അറിയിച്ചത്. ഈ ചിത്രത്തില്‍ റീമ തന്നെയായിരിക്കും നായികയെന്നും ഒപ്പം നിരവധി പുതുമുഖങ്ങളും ഉണ്ടാകുമെന്നും ആഷിഖ് വെളിപ്പെടുത്തി. നിരവധി പരസ്യ ചിത്രങ്ങളില്‍ ആഷിഖിനൊപ്പം സഹകരിച്ച വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ബിജിപാലാണ് സംഗീതസംവിധായകന്‍.
മാസങ്ങളായി കാസര്‍കോട്ടും ഗള്‍ഫിലും തരംഗം സൃഷ്ടിച്ച ‘മൊഞ്ചുള്ള പെണ്ണുള്ളറെ കണ്ടിനാ…’ എന്നു തുടങ്ങുന്ന ഗാനം കണ്ണൂര്‍ക്കാരും പിന്നീട് മാഹിയിലെ പെമ്പിള്ളേരും ഏറ്റെടുത്തപ്പോഴാണ് റിമയ്ക്കും ഈ പാട്ട് കേള്‍ക്കാനായത്. പാട്ട് പാടിയ പെണ്‍കുട്ടികളെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം തന്നെ അറിയിക്കണമെന്നും റിമ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.
കാസര്‍കോട് ദഖീറത്ത് സ്‌കൂളിലെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ക്ലാസിലെ ഇടവേളയില്‍ പാടിയ ഈ പാട്ട് സുഹൃത്തുക്കളായ ആരോ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് വൈറലായി മാറിയത്. വാട്‌സ്അപ്പില്‍ തരംഗമായ യഥാര്‍ത്ഥപാട്ടിനെക്കുറിച്ചും പാരഡി പാട്ടുകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി ആറിന്
കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലെ യുവതീ-യുവാക്കള്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ട്യൂണ്‍ കോപ്പി ചെയ്ത് പുതിയ പുതിയ പാട്ടുകള്‍ ഇറക്കിയിരുന്നു. പാട്ട് കേട്ട് കാസര്‍കോട്ടുകാര്‍ മടുത്തപ്പോഴാണ് കണ്ണൂര്‍കാരും തലശ്ശേരിക്കാരും മാഹിക്കാരും ഇപ്പോള്‍ ഈ പാട്ട് ഏറ്റെടുത്തിരിക്കുന്നത്. പാട്ടുപാടിയ കാസര്‍കോട്ടെ പെണ്‍കുട്ടികള്‍ ആരാണെന്ന് വിവരം സ്‌കൂള്‍ അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആഷിഖ് അബു സിനിമയാക്കുന്ന കാര്യം വെളിപ്പെടുത്തിയതോടെ പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ കാസര്‍കോട്ടെ പെണ്‍കുട്ടികളാണെന്നുവ്യക്തമാക്കി നൂറുകണക്കിന് കമന്റുകളാണ് ആഷിഖ് അബുവിന്റെ പ്രെഫൈലില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. മാഹിയിലെ പെണ്‍കുട്ടികള്‍ക്ക് പാട്ടിന് അവകാശമില്ലെന്നാണ് പ്രതികരിച്ച അധികം പേരും പറയുന്നത്,,

                                      

0 comments:

Post a Comment