Tuesday, 18 March 2014








സൈബര്‍ നുഴഞ്ഞുകയറ്റത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മലേഷ്യന്‍ വിമാനത്തിന്റെ റാഞ്ചലിലൂടെ പുറത്തുവരുന്നത്. ഒരു പെന്‍ഡ്രൈവോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് വിമാനത്തിന്റെ യാത്രാ പാത സമ്പൂര്‍ണമായി മാറ്റിമറിച്ചു എന്നാണ് കണ്ടെത്തല്‍.
വിമാനത്തിന്റെ ട്രാന്‍സ്‌പോണ്ടറുകള്‍ നിര്‍ജീവമാക്കിയ ശേഷം സമാന്തരമായ സംവിധാനങ്ങളിലൂടെ വിമാനത്തെ നിയന്ത്രിച്ചാണ് ഏഴുമണിക്കൂര്‍ സഞ്ചരിച്ചിരിക്കുന്നത്. മലനിരകളെ മറയാക്കി റഡാറുകളെ വെട്ടിച്ചു പോകുന്ന യുദ്ധവിമാനങ്ങളുടെ തന്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
download35,000 അടി മുകളില്‍ പറക്കേണ്ട വിമാനം 5000 അടി താഴ്ന്നു പറന്നാണ് ഇത് സാധ്യമാക്കിയത്. വിമാനത്തിലെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയത് വിമാനം പുറപ്പെടുന്നതിന് മുന്‍പാണോ തട്ടിയെടുക്കുന്നതിന് തൊട്ടുമുന്‍പാണോ എന്നു മാത്രമേ ഇനി സ്ഥിരീകരിക്കാനുള്ളൂ.
സംശയത്തിന്റെ മുന അഫ്ഗാന്‍ താലിബാനിലേക്കും പാക് താലിബാനിലേക്കുമാണ് നീങ്ങുന്നത്. ഇരു താലിബാനുകളുടേയും നിയന്ത്രണത്തിലുള്ള മേഖലകളില്‍ എന്തു സംഭവിച്ചാലും പുറം ലോകത്ത് അറിയില്ല. തട്ടിയെടുത്ത വിമാനം സുരക്ഷിതമായി ഇറക്കിയിട്ടുണ്ടെങ്കില്‍ സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ മാതൃകയിലൊന്ന് ഉണ്ടായേക്കും എന്നാണ് ആശങ്ക. അങ്ങനെയെങ്കില്‍ ലക്ഷ്യം ഇന്ത്യയാകാമെന്ന് അമേരിക്കന്‍ ഫെഡറല്‍ ബ്യോറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

0 comments:

Post a Comment