Tuesday 18 March 2014



വേനൽക്കാലത്ത് ദാഹം കൂടുതലായതിനാൽ മറ്റും എവിടെ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്ന ശീലം നമുക്കുണ്ട്. കുലുക്കി സർബത്ത്, ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ വാങ്ങിക്കുടിക്കും മുൻപ് ഓർക്കുക, കോളറ, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ പിടിപെടാനിടയുണ്ട്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മത്‌സ്യം ചീയാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് ജ്യൂസിലും സർബത്തിലും ഉപയോഗിക്കുന്നു എന്ന വിവരവും കിട്ടിയിട്ടുണ്ട്. വീട്ടിൽത്തന്നെ തയാറാക്കുന്ന ജ്യൂസ് കഴിക്കാൻ ശ്രദ്ധിക്കുക, കാരണം ജ്യൂസറുകളും കരിമ്പിൻ ജ്യൂസ് തയാറാക്കുന്ന യന്ത്രങ്ങളും തുരുമ്പ് പിടിച്ചവയും അഴുക്ക് അടിഞ്ഞവയും കൃത്യമായി ശുചിയാക്കാത്തവയും ആണെന്നും കണ്ടെത്തിയിട്ടുണ്ട്

0 comments:

Post a Comment