Wednesday, 19 March 2014






കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ഇന്ത്യന്‍മഹാസമുദ്രത്തിലാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. തെരച്ചിലിനായി കൂടുതല്‍ ആസ്ത്രേലിയന്‍ വിമാനങ്ങള്‍ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേ സമയം അന്വേഷണത്തില്‍ മലേഷ്യയെ സഹായിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ തീരുമാനിച്ചു.അതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ചില റഡാര്‍ വിവരങ്ങള്‍ കൂടി ലഭിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ധീന്‍ ഹുസൈന്‍ പറഞ്ഞു. 26 രാജ്യങ്ങള്‍ പങ്കെടുത്ത തെരച്ചിലാണ്  മലേഷ്യന്‍ എംഎച്ച് 370 എന്ന വിമാനത്തിനായി നടന്നത്. ലോകത്തെ പ്രമുഖ അന്വേഷണ ഏജന്‍സികളെല്ലാം അന്വേഷണത്തില്‍ പങ്കെടുത്തെങ്കിലും വിമാനത്തിന്‍റെ തിരോധാനം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.
അയല്‍ രാജ്യങ്ങളുടെ റഡാര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് മലേഷ്യ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ക‍ഴിഞ്ഞ ഒരാ‍ഴ്ചയായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും മലേഷ്യന്‍ സര്‍ക്കാറിനെ സഹായിക്കുന്നുണ്ട്. വിമാനത്തിന്‍റെ പൈലറ്റിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫ്ലൈറ്റ് സിമുലേറ്ററില്‍ നിന്ന് നിര്‍ണായകമായ പലവിവരങ്ങളും നീക്കം ചെയ്യപ്പെട്ടതായി എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.ഈ വിവരങ്ങള്‍ കണ്ടെത്താന്‍ എഫ്ബിഐ ശ്രമം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരേയും വഹിച്ചുള്ള എംഎച്ച് 370 വിമാനം വിമാനപാതയില്‍ നിന്ന് അപ്രത്യക്ഷമായത്.

0 comments:

Post a Comment