സ്‌നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്റ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്;കാവ്യ കാരണമാണ് ജീവിതം തകര്‍ന്നതെങ്കില്‍ മഞ്ജുവിനത് സംസാരിച്ച് തീര്‍ക്കാമായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് "ദിലീപ്"
കൊച്ചി: മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് നടൻ ദിലീപ്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ മനസ്സ് തുറന്നത്.സ്‌നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്റ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്.മുംബൈയിലെ താജ് ഹോട്ടലില്‍ സ്‌ഫോടനമുണ്ടായതും ആകാശത്ത് വളരെ ശാന്തമായി പറന്നുകൊണ്ടിരിക്കുന്ന വിമാനം കുറേപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നുമൊക്ക െയുള്ള വാര്‍ത്തകളാണ് മഞ്ജു പോയപ്പോള്‍ ഒര്‍മ്മ വന്നത്.
പലരുടെ വീട്ടിലും പ്രശനങ്ങള്‍ സംഭവിക്കുമ്പോള്‍ എന്റെ വീട്ടിലത് സംഭവിക്കില്ലെന്ന് കരുതിയതാണ്. കാരണം ആത്രയ്ക്ക് ആഹ്ലാദകരമായാണ് ഞങ്ങള്‍ 14 വര്‍ഷം ജീവിച്ചത്. എല്ലാം തകര്‍ന്നതിനു ശേഷവും ജീവിതവുമായി പൊരുത്തപ്പെടുകയാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.
അടുത്ത സുഹൃത്തെന്ന നിലയിലാണ് താന്‍ കാവ്യയെ സഹായിച്ചത്. സുഹൃത്തെന്ന നിലയില്‍ അത് തന്റെ കടമയായും ദിലീപ് കരുതുന്നു. ഇവിടെ ആണ്‍ സുഹൃത്തെന്നോ പെണ്‍ സുഹൃത്തെന്നോ ഇല്ല . ആദ്യം താന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറഞ്ഞു. ഇപ്പോള്‍ കാവ്യ കാരണം താന്റെ ജീവിതം തകര്‍ന്നെന്നു പറയുന്നു. ഇതായിരുന്നു കാരണമെങ്കില്‍ മഞ്ജുവിന് താന്നോട് സംസാരിച്ചു തീര്‍ക്കാമായിരുന്നു. തനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജുവെന്നും കരച്ചിലിന്റെ വക്കോളമെത്തിയ അഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി.ഏതു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു കുടുംബത്തില്‍ പ്രശ്‌നം ഉണ്ടാവുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ അവസരം കൊടുക്കരുത് എന്നും മഞ്ജു ചിലരെ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ചിലര്‍ തങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ചു. തനിക്കറിയാവുന്ന മഞ്ജു പാവമാണ് എന്നും ദിലീപ് പറയുന്നു.ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് എത്രയോ കാലമായി പറയുന്നതാണ്. മഞ്ജുവിനെ വച്ച് സിനിമ ചെയ്യരുതെന്ന് ഒരു സംവിധായകനോട് പറഞ്ഞിരുന്നു. മഞ്ജുവിനെ വച്ച് നിങ്ങളിപ്പോള്‍ സിനിമ ചെയ്യുന്നത് ഭര്‍ത്താവെന്ന നിലയില്‍ തനിക്കിഷ്ടമല്ലെന്ന് പ്രിയദര്‍ശനോട് പറഞ്ഞിരുന്നു. നിനക്കിഷ്ടമല്ലെങ്കില്‍ അതു ചെയ്യില്ലെന്ന് അദ്ദേഹം സഹോദര സ്‌നേഹത്തോടെ മറുപടി പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു.
ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ല എന്ന് എത്രയോ കാലമായി പറയുന്നതാണ്. പക്ഷെ ഇനി ആരു മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും തന്നെ ബാധിക്കില്ല.കാരണം ഒരു വര്‍ഷമായി തങ്ങള്‍ ഇരു വീടുകളിലാണെന്നും ദിലീപ് പറഞ്ഞു.ഏറെ നാളായി സിനിമാമേഖലയിലും പുറത്തും ചര്‍ച്ചയായിരുന്നു മഞ്ജു- ദിലീപ് ദാമ്പത്യം. ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നു വെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ദിലീപ് മഞ്ജുവുമായി അകന്നു വെന്ന് തുറന്ന് പറയുന്നത്.
കൊച്ചി: മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് നടൻ ദിലീപ്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ മനസ്സ് തുറന്നത്.സ്‌നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്റ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്.മുംബൈയിലെ താജ് ഹോട്ടലില്‍ സ്‌ഫോടനമുണ്ടായതും ആകാശത്ത് വളരെ ശാന്തമായി പറന്നുകൊണ്ടിരിക്കുന്ന വിമാനം കുറേപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നുമൊക്ക
പലരുടെ വീട്ടിലും പ്രശനങ്ങള്‍ സംഭവിക്കുമ്പോള്‍ എന്റെ വീട്ടിലത് സംഭവിക്കില്ലെന്ന് കരുതിയതാണ്. കാരണം ആത്രയ്ക്ക് ആഹ്ലാദകരമായാണ് ഞങ്ങള്‍ 14 വര്‍ഷം ജീവിച്ചത്. എല്ലാം തകര്‍ന്നതിനു ശേഷവും ജീവിതവുമായി പൊരുത്തപ്പെടുകയാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.
അടുത്ത സുഹൃത്തെന്ന നിലയിലാണ് താന്‍ കാവ്യയെ സഹായിച്ചത്. സുഹൃത്തെന്ന നിലയില്‍ അത് തന്റെ കടമയായും ദിലീപ് കരുതുന്നു. ഇവിടെ ആണ്‍ സുഹൃത്തെന്നോ പെണ്‍ സുഹൃത്തെന്നോ ഇല്ല . ആദ്യം താന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറഞ്ഞു. ഇപ്പോള്‍ കാവ്യ കാരണം താന്റെ ജീവിതം തകര്‍ന്നെന്നു പറയുന്നു. ഇതായിരുന്നു കാരണമെങ്കില്‍ മഞ്ജുവിന് താന്നോട് സംസാരിച്ചു തീര്‍ക്കാമായിരുന്നു. തനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജുവെന്നും കരച്ചിലിന്റെ വക്കോളമെത്തിയ അഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി.ഏതു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു കുടുംബത്തില്‍ പ്രശ്‌നം ഉണ്ടാവുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ അവസരം കൊടുക്കരുത് എന്നും മഞ്ജു ചിലരെ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ചിലര്‍ തങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ചു. തനിക്കറിയാവുന്ന മഞ്ജു പാവമാണ് എന്നും ദിലീപ് പറയുന്നു.ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് എത്രയോ കാലമായി പറയുന്നതാണ്. മഞ്ജുവിനെ വച്ച് സിനിമ ചെയ്യരുതെന്ന് ഒരു സംവിധായകനോട് പറഞ്ഞിരുന്നു. മഞ്ജുവിനെ വച്ച് നിങ്ങളിപ്പോള്‍ സിനിമ ചെയ്യുന്നത് ഭര്‍ത്താവെന്ന നിലയില്‍ തനിക്കിഷ്ടമല്ലെന്ന് പ്രിയദര്‍ശനോട് പറഞ്ഞിരുന്നു. നിനക്കിഷ്ടമല്ലെങ്കില്‍ അതു ചെയ്യില്ലെന്ന് അദ്ദേഹം സഹോദര സ്‌നേഹത്തോടെ മറുപടി പറഞ്ഞുവെന്നും ദിലീപ് പറഞ്ഞു.
ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ല എന്ന് എത്രയോ കാലമായി പറയുന്നതാണ്. പക്ഷെ ഇനി ആരു മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും തന്നെ ബാധിക്കില്ല.കാരണം ഒരു വര്‍ഷമായി തങ്ങള്‍ ഇരു വീടുകളിലാണെന്നും ദിലീപ് പറഞ്ഞു.ഏറെ നാളായി സിനിമാമേഖലയിലും പുറത്തും ചര്‍ച്ചയായിരുന്നു മഞ്ജു- ദിലീപ് ദാമ്പത്യം. ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നു വെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ദിലീപ് മഞ്ജുവുമായി അകന്നു വെന്ന് തുറന്ന് പറയുന്നത്.
0 comments:
Post a Comment