വിജയവാഡ : വധുവിന് തടി കൂടിപ്പോയതിനാൽ വധുവിൻറെ മാതാപിതാക്കളോട് വരൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.വിജയവാഡയിലെ മച്ചാവരത്താണ് സംഭവം നടന്നത്.വിവാഹത്തിന് 10 ലക്ഷം രൂപ സ്ത്രീധനമായി നൽകാമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചിട്ടുണ്ടായിരുന്നു.എന്നാൽ വിവാഹത്തിന് കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കെ പെണ്‍കുട്ടിക്ക്‌തടി കൂടുതലാണെന്നും അതിനാൽ അഞ്ചു ലക്ഷം രൂപ കൂടി അധികം നൽകിയാലെ വിവാഹം നടക്കുകയുള്ളുവെന്നും വരൻ പെണ്‍കുട്ടിയെ അറിയിച്ചു.ഹൈദരാബാദിലെ പി.വിക്രം നായിഡു മച്ചാവരമാണ് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചിരുന്നത്.പണം നൽകാൻ തയ്യാറല്ലെങ്കിൽ 20 കിലോ കുറയ്ക്കണമെന്ന് നായിഡു പെണ്‍കുട്ടിയോട് പറഞ്ഞു.ഇതിനെ തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍പോലീസിന്റെയും, പ്രാദേശിക സി.പി.ഐ നേതാക്കളുടെയും സഹായം തേടി.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ സെക്രട്ടറി ദോണെപുഡി ശങ്കര്‍ പോലീസിനെ സമീപിച്ചെങ്കിലും, എസ്.ഐ അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു.ഇതിനെ തുടർന്ന് എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉപരോധം നടത്തുകയും ചെയ്തു.
വധുവിന് തടി കൂടിപ്പോയതിനാൽ വരൻ അഞ്ചു ലക്ഷം രൂപ അധിക സ്ത്രീധനം ആവശ്യപ്പെട്ടു

0 comments:
Post a Comment