Tuesday, 1 April 2014


നടന് മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടിയ നടി ഉർവശി പുനർവിവാഹിതയായി. ചെന്നൈയിൽ ബിൽഡിംഗ് കമ്പനി നടത്തുന്ന ശിവനാണ് വരൻ.ഉർവശിയുടെ മരിചു പോയ സഹോദരൻ കമലിന്റെ സുഹൃത്താണ് ശിവൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ്  ഉർവശി തന്റെ
വിവാഹ വാർത്ത അറിയിച്ചത്. രജിസ്റ്റർ വിവാഹമായിരുന്നുവെന്നും ഇരു വീട്ടുകാരുടേയും  ആശിർവാദത്തോടെ ആറുമാസമ്മുമ്പായിരുന്നു വിവാഹം . ഇരുവരുമിപ്പോൾ ചെന്നൈയിലാണ്. 2009 ൽ ആണ് പുനലൂർസ്വദേശിയായ  ശിവനുമായി  പരിചയത്തിലാകുന്നത് .  വർഷങ്ങളായിയുണ്ടായിരുന്ന സുഹൃത്ത് തന്റെ ജീവിതത്തിലേക്ക്കടന്നു എന്നാണ് ഉർവശി പറഞ്ഞത്.1980 ല്‍ കെ.ഭാഗ്യരാജിന്റെ ‘മുന്താണി മുടിച്ചാച്ച്’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഉര്‍വശിയുടെ അരങ്ങേറ്റം. 84 ല്‍ ഇറങ്ങിയ ‘എതിര്‍പ്പുകള്‍’ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന തുടങ്ങിയവര്‍ സഹോദരിമാരാണ്.കൊല്ലംജില്ലയിലെ പുനലൂരിലെ ഏലൂരാണ്   ശിവന്റെ  സ്വദേശം. 2000 ൽ നടൻ മനൊജ് കെ ജയനെ പ്രണയിച്ച്  വിവാഹം ചെയ്ത ഉർവശി  2008 ൽ വിവാഹമോചനം  നേടി ഇവർക്കൊരു  മകളുണ്ട് മകളിപ്പോൾ  മനോജിനൊപ്പമാണ്


 ചിത്രങ്ങൾക്ക് കടപ്പാട് വനിത


0 comments:

Post a Comment